പുളിക്കൽ പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

കൊണ്ടോട്ടി: പുളിക്കല്‍ പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാരും റസാഖ് പഴമ്പറോട്ടിന്റെ കുടുംബവും ചേര്‍ന്ന് തടഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പ്ലാന്റിനെതിരെ നിരന്തരം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സാമൂഹ്യ സാംസ്‌കാരികപ്രവര്‍ത്തകന്‍ റസാഖിന്റെ ആത്മഹത്യ.
സംഘര്‍ഷം മുന്നില്‍ കണ്ട് പ്ലാന്റ് തത്കാലം അടക്കാൻ പൊലീസ് നിര്‍ദേശിച്ചു. റസാഖ് ആത്മഹത്യ ചെയ്തതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് പ്ലാന്റിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ പരാതിക്കാരനായ റസാഖ് പയബ്രോട്ട് തൂങ്ങിമരിച്ചത്. പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളില്‍ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകള്‍ക്കും റസാഖ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല.
ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിസുതലമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തന്റെ മൂത്ത സഹോദരൻ ശ്വാസകോശ രോഗം കാരണം മരിച്ചത് പ്ലാന്റിലെ പുക ശ്വസിച്ചാണെന്ന പരാതിയും റസാഖ് പല തവണ ഉന്നയിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തില്‍ ഒരു നടപടിയും എടുത്തില്ലെന്ന് കുടുംബവും നാട്ടുകാരും പറയുന്നു. പ്രസിഡന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടു നാട്ടുകാരും സമരത്തിലാണ്.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]