ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് ഖത്തറിൽ കൊണ്ടോട്ടി സ്വദേശി മരിച്ചു

ദോഹ: ഓടിച്ച ട്രക്ക് നിയന്ത്രണംവിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി, പുളിക്കൽ സ്വദേശി ഖത്തറിൽ മരിച്ചു. പുളിക്കൽ കോന്തേടൻ അലി (50) ആണ് വ്യാഴാഴ്ച പുലർച്ചെ സൈലിയ അൽ മജ്ദ് റോഡിലെ അപകടത്തിൽ മരിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.
പരേതനായ കോന്തേടൻ ഹസൻ കുട്ടി പിതാവും ഖദീജ മാതാവുമാണ്. ഭാര്യമാർ: ആയിഷ, മൈമുന. മക്കൾ: ഹഫ്സത്ത്, ആഷിർ, ആരിഫ്, അഷ്ഫാക്, ലിയ ഫരീഹ, ഫാത്തിമ ഫർഹ, ഹഷ്മിൽ, ഹമദ്, ഹന്ന. സഹോദരങ്ങൾ: നാസർ, ഷരീഫ്, പരേതയായ ഫാത്തിമ, ആയിഷ, സാബിറ, ഹബീബ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഐ.സി.എഫ് ഉംസലാല്‍ സെക്ടര്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]