സര്‍ക്കാര്‍ മുദ്രപതിപ്പിച്ച വാഹനത്തിലെത്തിയ ക്രിമിനല്‍ സംഘം കരിപ്പൂരില്‍ പിടിയിലായി.

സര്‍ക്കാര്‍ മുദ്രപതിപ്പിച്ച വാഹനത്തിലെത്തിയ ക്രിമിനല്‍ സംഘം കരിപ്പൂരില്‍ പിടിയിലായി.

കരിപ്പൂര്‍: വിമാനത്താവള പരിസരത്ത് നിന്നും വാഹനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വ്യാജസ്റ്റിക്കര്‍ പതിച്ചെത്തിയ രണ്ടുപേരെ കരിപ്പൂര്‍ പോലീസ് അറസ്റ്റുചെയ്തു. നാല് പേര്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ കക്കാട് സ്വദേശി കെ.പി. മജീസ് (28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരാണ് പിടിയിലായത്.വ്യാജസ്റ്റിക്കര്‍ പതിച്ച വാഹനവുമായി കരിപ്പൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. ഓടി രക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. അറസ്റ്റിലായ മജീസ് 2021-ല്‍ രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയാണ്.പിടിയിലായ ടോണി അയ്യംപുഴ പോലീസ്സ്റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തി തൃശ്ശൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തപ്പെട്ടയാളുമാണ്.

Sharing is caring!