പരപ്പനങ്ങാടിയിലെ 55കാരനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 55കാരൻ അറസ്റ്റിൽ. പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ പുതുപ്പറമ്പിൽ മുഹമ്മദ് ഹനീഫ (55) ആണ് പിടിയിലായത്.
തിരുവനന്തപുരം പൂജപ്പുരയിൽ ജോലി ചെയ്ത് വന്നിരുന്ന ഇയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയിരിക്കുകയായിരുന്നു പ്രതി. ചെന്നൈയിലും, ചെങ്ങന്നൂരിലുമെല്ലാം താമസിച്ച് ജോലി ചെയ്ത ശേഷമാണ് പൂജപ്പുരയിലെത്തിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]