മന്ത്രി വി അബ്ദുറഹിമാനെ രൂക്ഷമായി വിമർശിച്ച് പി കെ ബഷീർ എം എൽ എ

മന്ത്രി വി അബ്ദുറഹിമാനെ രൂക്ഷമായി വിമർശിച്ച് പി കെ ബഷീർ എം എൽ എ

മലപ്പുറം: കെ എം ഷാജിയെ ഭീഷണിപ്പെടുത്തിയ മന്ത്രി വി അബ്ദുറഹിമാനെതിരെ പി കെ ബഷീർ എം എൽ എ. താനൂരിൽ ബോട്ടപകടത്തിൽ ആളുകൾ മരിച്ച സമയത്ത് മാത്രമേ രാഷ്ട്രീയം പറയേണ്ടെന്ന് മുസ്ലിം ലീ​ഗ് തീരുമാനിച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ആത്മസംയമനം പാലിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീ​ഗെങ്കിലും പക്ഷേ ബാക്കി പണിയൊക്കെ ഞങ്ങൾക്കുമറിയാം അതിനൊക്കെയാണ് എന്നെ പോലുള്ളവർ ഈ പാർട്ടിയിൽ ഇരിക്കുന്നതെന്നും പി കെ ബഷീർ പറഞ്ഞു. പോലീസ് ഓടിക്കരുതെന്ന് പറഞ്ഞ ബോട്ട് ഓടിച്ച് അപകടം വരുത്തി വെച്ചതിനെ തുടർന്ന് മുസ്ലിം ലീ​ഗ് മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധം നടത്തിയതാണ് വി അബ്ദുറഹിമാൻ കെ എം ഷാജിക്കെതിരെ തിരിയാൻ കാരണമായത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!