ആളുകൾ ബോട്ടിന്റെ മുകൾ നിലയിൽ കയറിയതാണ് അപകടകാരണമെന്ന് സ്രാങ്ക് ദിനേശൻ, നാല് അറസ്റ്റ് കൂടി

ആളുകൾ ബോട്ടിന്റെ മുകൾ നിലയിൽ കയറിയതാണ് അപകടകാരണമെന്ന് സ്രാങ്ക് ദിനേശൻ, നാല് അറസ്റ്റ് കൂടി

താനൂർ: ബോട്ടപകടവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബോട്ട് ജീവനക്കാരായ എളാരം കടപ്പുറം സ്വദേശി വടക്കയിൽ സവാദ് (41), ബോട്ടിന്റെ മാനേജർ താനൂർ സ്വദേശി മലയിൽ അനിൽകുമാർ (48), യാത്രാ ടിക്കറ്റ് നൽകുന്ന താനൂർ സ്വദേശി കൈതവളപ്പിൽ ശ്യാംകുമാർ (35), ബോട്ടിൽ ആളെ വിളിച്ച് കയറ്റുന്ന ജീവനക്കാരൻ അട്ടത്തോട് സ്വദേശി പൗറാജിന്റെ പുരക്കൽ ബിലാൽ (32) എന്നിവരാണ് അറസ്റ്റിലായത്.

താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേർ ഉണ്ടായിരുന്നതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബോട്ട് പുറപ്പെട്ടയുടനെ എഞ്ചിൻ ഭാ​ഗത്തു നിന്ന് പുക ഉയർന്നിരുന്നു. ഡീസൽ പൈപ്പിന്റെ ചോർച്ച കൊണ്ട് സംഭവിച്ച പ്രശ്നം പരിഹരിച്ച് യാത്ര തുടരുകയായിരുന്നു. ബോട്ടിന്റെ മുകൾ തട്ടിൽ ആളുകൾ കയറിയതാണ് ബാലൻസ് തെറ്റി ബോട്ട് മറിയാനിടയാക്കിയതെന്നാണ് ഡ്രൈവർ ദിനേശന്റെ മൊഴി. ഇയാൾക്ക് സ്രാങ്ക് ലൈസൻസ് ഉള്ളതായി തെളിഞ്ഞിട്ടില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!