കോട്ടയ്ക്കൽ ജി.എം.യു.പി സ്‌കൂളിലെ ‘വർണ്ണക്കൂടാരം’ പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

കോട്ടയ്ക്കൽ ജി.എം.യു.പി സ്‌കൂളിലെ ‘വർണ്ണക്കൂടാരം’ പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

കോട്ടയ്ക്കൽ: പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകർഷകവുമാക്കുന്ന വർണ്ണക്കൂടാരം പദ്ധതി കോട്ടയ്ക്കൽ ജി.എം.യു.പി സ്‌കൂളിൽ യാഥാർത്ഥ്യമായി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാൻ പദ്ധതി ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടുതൽ കുട്ടികൾ എത്തുന്നുവെന്നത് അത്തരം സ്ഥാപനങ്ങളുടെ മികവിന് ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷനായിരുന്നു.

കുട്ടികളെ ആകർഷിക്കുകയും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകൾ വികസിപ്പിക്കുകയും ചെയ്യുന്ന ചുമർചിത്രങ്ങൾ, വർണ്ണക്കൂടാരത്തിന്റെ പ്രത്യേകതയാണ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പാക്കാൻ സമഗ്ര ശിക്ഷ കേരള നടപ്പാക്കിയ പ്രീ സ്‌കൂൾ ശാക്തീകരണ പദ്ധതിയാണ് വർണ്ണക്കൂടാരം. സംസ്ഥാനത്തെ മുഴുവൻ പ്രീ പ്രൈമറി ക്ലാസ്സുകളെയും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുകയാണ് പദ്ധതിയിലൂടെ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പരിപാടിയിൽ കോട്ടയ്ക്കൽ നഗരസഭാ അധ്യക്ഷ ബുഷ്റ ഷബീർ, ഉപാധ്യക്ഷൻ പി.പി ഉമ്മർ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഹെഡ്മാസ്റ്റർ എം. പ്രഹ്ളാദ് കുമാർ എന്നിവർ സംസാരിച്ചു.

Sharing is caring!