ഒ എൻ വി സാഹിത്യ പുരസ്കാരം മലപ്പുറത്തിന്റെ സ്വന്തം സി രാധാകൃഷ്ണന്

പൊന്നാനി: ഈ വർഷത്തെ ഒ എൻ വി സാഹിത്യപുരസ്കാരം നോവലിസ്റ്റ് സി.രാധാകൃഷ്ണന്. 3 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനും പ്രഭാവർമ്മ, റോസ് മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.സർഗസുന്ദരവും സുതാര്യവിശുദ്ധവുമായ കഥാഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യ രംഗത്ത് മൗലികവും താരതമ്യമില്ലാത്ത സവിശേഷമായ സംഭാവനകളുമാണ് സി രാധാകൃഷ്‌ണൻ നൽകിയിട്ടുള്ളതെന്ന് അവാർഡ് നിർണയ സമിതി അഭിപ്രായപ്പെട്ടു.
ഒഎൻവി യുവസാഹിത്യ പുരസ്‌കാരത്തിന് കവയിത്രിമാരായ നീതു സി സുബ്രഹ്‌മണ്യൻ, രാഖി ആർ ആചാരി എന്നിവരെ തെരഞ്ഞെടുത്തു.ശിൽപം, പ്രശസ്‌തിപത്രം എന്നിവയ്‌ക്ക് പുറമെ അവാർഡ് തുകയായ 50000 രൂപ ഇരുവർക്കും തുല്യമായി വിഭജിച്ച് നൽകും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]