തേങ്ങ വീണ് മുന്നിയൂരിലെ വാർഡ് മെംബർക്ക് പരുക്കേറ്റ്, പേടിച്ച് തെങ്ങിൽ നിന്നും വീണ് തെങ്ങ് കയറ്റ തൊഴിലാളി
തിരൂരങ്ങാടി: തേങ്ങയിടുന്നതിനിടെ തേങ്ങ വീണ് വീട്ടുടമയ്ക്ക് പരുക്കേറ്റത് കണ്ട് ഭയന്ന തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു. ഗുരുതരമായി പരുക്കേറ്റ തെങ്ങ് കയറ്റ തൊഴിലാളി വെളിമുക്ക് പാലക്കൽ സ്വദേശി പാറായി കോഴിപറമ്പത്ത് നൗഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേങ്ങ വീണ് പരുക്കേറ്റ മൂന്നിയൂർ പഞ്ചായത്ത് 6 –ാം വാർഡ് അംഗം പടിക്കൽ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ സഫീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
മൂന്നിയൂർ പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറാണ് നൗഷാദ്. മറ്റു സമയങ്ങളിൽ തേങ്ങയിടുന്നതിനും പോകാറുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]