ശിഹാബ് ചോറ്റൂരിനൊപ്പം ഹജ് തീർഥാടനത്തിന് കാൽനടയായി നടക്കുന്നതിനിടെ വണ്ടൂർ സ്വദേശി വാഹനമിടിച്ചു മരിച്ചു

ശിഹാബ് ചോറ്റൂരിനൊപ്പം ഹജ് തീർഥാടനത്തിന് കാൽനടയായി നടക്കുന്നതിനിടെ വണ്ടൂർ സ്വദേശി വാഹനമിടിച്ചു മരിച്ചു

വണ്ടൂർ: ഹജ്ജ് നിര്‍വഹിക്കാനായി കാല്‍നട യാത്രയായി വരുന്ന ശിഹാബ് ചോറ്റൂരിന്റെ കൂടെ അല്‍ റാസില്‍ നിന്നും നടക്കാന്‍ ഒപ്പം കൂടിയ വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) പുറകില്‍ നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു. അല്‍ റാസ്സില്‍ നിന്ന് 20 കാലോമീറ്റര്‍ അകലെ റിയാദ് ബബറ വെച്ചാണ് അപകടം സംഭവിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മക്കള്‍: താജുദ്ദീന്‍, മാജിദ്, ശംസിയ. ഭാര്യ: ഹഫ്‌സത്ത്. ഉനൈസ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെയും അല്‍ റാസ്സ് ഏരിയ കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
ഫുട്ബോളിനെ സ്നേഹിച്ച മാമുക്കോയയുടെ അവസാന പൊതുപരിപാടി വണ്ടൂരിലെ ഫുട്ബോൾ വേദിയിൽ

Sharing is caring!