വണ്ടൂരിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വണ്ടൂരിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാളികാവ്: പൂങ്ങോട്ട് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ പ്രശസ്ത നടന്‍ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്ഘാടന ചടങ്ങ് ആരംഭിക്കാന്‍ ഏതാനും സമയം ബാക്കി നില്‍ക്കെയാണ് അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചത്.

ബുദ്ധിമുട്ട് ഉണ്ടായ ഉടന്‍ തന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘാടകരാണ് ആശുപത്രിയിലെത്തിക്കാന്‍ മുന്‍കയ്യെടുത്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് അദ്ദേഹം. തലച്ചോറിലേക്കുള്ള രക്തസമ്മര്‍ദം വര്‍ധിച്ചതാണ് കാരണം. കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ അടക്കം നിരീക്ഷണത്തിലാണ് ചികില്‍സ.

Sharing is caring!