മലപ്പുറം ജില്ലയിലെ വിവിധ പദ്ധതികൾക്കായുള്ള ഭൂമിയേറ്റെടുക്കൽ ത്വരിതപ്പെടുത്തുവാൻ ധാരണയായി

മലപ്പുറം ജില്ലയിലെ വിവിധ പദ്ധതികൾക്കായുള്ള ഭൂമിയേറ്റെടുക്കൽ ത്വരിതപ്പെടുത്തുവാൻ ധാരണയായി

മലപ്പുറം: ജില്ലയിലെ വിവിധ ഭൂമി ഏറ്റെടുക്കൽ നടപടികളുടേയും വിവിധ പൊതുമരാമത്ത് ബൈപ്പാസ് റോഡുകളുടെ നിർമാണവും സംബന്ധിച്ച വിഷയങ്ങളെ പറ്റി ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന മന്ത്രി വി. അബ്ദു റഹിമാന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, മലപ്പുറം നിലമെടുപ്പ് വിഭാഗം ഡെ. കളക്ടർ കെ. ലത, ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല മേധാവികളും പങ്കെടുത്തു.

ജില്ലയിലെ തീരദേശ ഹൈവേയുടേയും മറ്റു വിവിധ ഭൂമി ഏറ്റെടുക്കൽ കേസുകളുടേയും നടപടികൾ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. പദ്ധതി വേഗത്തിൽ പ്രാവർത്തികമാക്കണമെന്നും വകുപ്പുകൾ തമ്മിൽ ഏകോപിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശം നൽകി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!