എട്ടു വയസുകാരിയെ പീഡിപ്പിച്ച് നിലമ്പൂരുകാരന് 20 വർഷം കഠിന തടവ്

എട്ടു വയസുകാരിയെ പീഡിപ്പിച്ച് നിലമ്പൂരുകാരന് 20 വർഷം കഠിന തടവ്

നിലമ്പൂർ: എട്ടു വയസുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി ജോയ് ആണ് ശിക്ഷ വിധിച്ചത്. ചന്തക്കുന്ന് കരിമ്പുഴ തെക്കരത്തൊടിക വീട്ടിൽ ഷമീർ ബാബു (37) ആണ് പ്രതി.

പരാതിക്കാരിയായ കുട്ടി താമസിച്ചു വന്നിരുന്ന വീട്ടിൽ വെച്ച് പലതവണ ലൈം​ഗിക അതിക്രമത്തിന് ഇരയായെന്നാണ് കേസ്. പിഴ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന നിലവിലെ തിരൂർ ഡി വൈ എസ് പി കെ എം ബിജു ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി.

Sharing is caring!