പുൽവാമ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി മലപ്പുറം കോൺ​ഗ്രസ് കമ്മിറ്റി

പുൽവാമ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി മലപ്പുറം കോൺ​ഗ്രസ് കമ്മിറ്റി

മലപ്പുറം: നാൽപത് ജവാന്മാരെ കുരുതിക്കൊടുത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയും പുൽവാമ ധീര ജവാന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രകടനം നടത്തി. ഡി.സി.സിയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗണിൽ മെഴുകുതിരി കത്തിച്ചാണ് ഐക്യദാർഢ്യം രേഖപ്പെടുത്തിയത്.

ഡി സി സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ്,പി. സി വേലായുധൻ കുട്ടി,എം.കെ മുഹ്സിൻ,സത്യൻ പൂക്കോട്ടൂർ, അനീഷ് അങ്ങാടിപ്പുറം,കാദർ മേൽമുറി, മുഹമ്മദ്‌ കുട്ടി എന്ന കുഞ്ഞാപ്പു വള്ളുവമ്പ്രം, പ്രഭാകരൻ കൊഡൂർ,കബീർ കൊണ്ടോട്ടി,ഷാഹിദ് ആനക്കയം,വനജ ടീച്ചർ,സുഭാക്ഷിണി,കെ. എം ഗിരിജ,മൊയ്തീൻ മൂന്നിയൂർ, കെ.കെ റഫീഖ്,പി.പി അയമു,ഇസ്ഹാക് ആനക്കയം,നാസർ പടിഞ്ഞാറ്റുമുറി,ജയപ്രകാശ് മലപ്പുറം,സുന്ദരൻ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!