കുനിയിൽ ഇരട്ടക്കൊല കേസിൽ 12 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ

കുനിയിൽ ഇരട്ടക്കൊല കേസിൽ 12 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ

മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പ്രതികൾക്കും ജീവപര്യന്തം തടവ്. മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ടി എച്ച് രജിതയാണ് ശിക്ഷ വിധിച്ചത്. ഇതുകൂടാതെ പിഴയായി 50,000 രൂപയും പ്രതികൾ നൽകണം. ഈ തുക കുടുംബത്തിന് കൈമാറും. പതിനൊന്ന് വർഷം മുമ്പായിരുന്നു സഹോദരങ്ങളായ കൊളക്കാടൻഅബ്ദുൽ കലാം ആസാദ് (37), അബൂബക്കർ (48) എന്നിവരെ കുനിയിൽ അങ്ങാടിയിൽ രണ്ട് വാഹനങ്ങളിലായി മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടി ക്കൊലപ്പെടുത്തിയത്.

750ഓളം പേജ് വരുന്ന വിധിന്യായമാണ് ഉണ്ടായിരുന്നത്. ഇന്ന് ഉച്ച കഴിഞ്ഞാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. ഒന്ന് മുതൽ 11 വരെയുള്ള പ്രതികളായ കുറുവങ്ങാടൻ മുഖ്താർ (29), കോഴിശ്ശേരി കുന്നത്ത് റാഷിദ് (23), മുണ്ടശ്ശേരി സുഡാനി റഷീദ് (22), താഴത്തേല കുന്നത്ത് ചോലയിൽ ഉമർ, വിളഞ്ഞോത്ത് ഇടക്കണ്ടി മുഹമ്മദ് ശരീഫ് (32), മടത്തിൽ കുറുമാടൻ അബ്ദുൾ അലി (30), ഇരുമാംകുന്നത്ത് ഫസലുറഹ്മാൻ (20), കിഴക്കേത്തൊടി മുഹമ്മദ് ഫത്തീൻ, മധുരക്കുഴിയൻ മഅ്‌സൂം (27), കിഴുപറമ്പ് വിളഞ്ഞോത്ത് എടക്കണ്ടി സാനിസ് (28), മാതാനത്ത് കുഴിയിൽ പിലാക്കൽകണ്ടി ഷബീർ (20), 18ാം പ്രതി ആലുംകണ്ടത്ത് ഇരുമാംകടവത്ത് സഫറുല്ല (31) എന്നിവരെയാണ് ശിക്ഷിച്ചത്. ഇവരെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അം​ഗീകരിച്ചെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ എം കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. കൊലപാതകം, നിയമവിരുദ്ധമായി സംഘംചേരൽ, ആയുധങ്ങളുമായി ലഹള നടത്തൽ, മാരകായുധങ്ങൾ കൈവശംവയ്ക്കൽ, കൂട്ടമായി ലഹളനടത്തൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പ്രേരണക്കുറ്റം തുടങ്ങിയവയാണ് 1 മുതൽ 11 വരെയുള്ള പ്രതികൾക്കെതിരെയുള്ള കുറ്റം. ഗൂഢാലോചനയും കൊലപാതകവുമാണ് 18-ാം പ്രതിക്കെതിരെയുള്ള കുറ്റം.
യുവാവിനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മഞ്ചേരിയിൽ മാമ്പഴക്കട നടത്തുന്ന ആൾ അറസ്റ്റിൽ
1, 16 പ്രതികളുടെ സഹോദരൻ കുറുവങ്ങാടൻ അത്തീഖ് റഹ്മാൻ 2012 ജനുവരി 5നു കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയത്. മുൻ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനാണ് 836 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

Sharing is caring!