കരുളായിയിൽ കാർ അപകടത്തിൽ ബി ബി എ വിദ്യാർഥി മരിച്ചു

കരുളായിയിൽ കാർ അപകടത്തിൽ ബി ബി എ വിദ്യാർഥി മരിച്ചു

നിലമ്പൂർ: കാർ പാടത്തേക്ക് മറിഞ്ഞ് എം ബി എ വിദ്യാർഥിയായ കരുളായി സ്വദേശി മരിച്ചു. വാസുപ്പടി കരുന്നപ്പള്ളി ജോജിയുടെ മകൻ അതുൽ ജോജി (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കാർ പാടത്തേക്ക് മറിഞ്ഞാണ് അപകടം.

കാറിലുണ്ടായിരുന്ന അതുലിന്റെ മാതാവിന്റെ അമ്മ ഏലിയാമ്മയും വീട്ടു ജോലിക്കാരിയും പരുക്കുകളോടെ രക്ഷപ്പെട്ടു. ബാം​ഗ്ലൂരിൽ ബി ബി എയ്ക്ക് പഠിക്കുന്ന അതുൽ ഈസ്റ്റർ ആഘോഷിക്കുന്നതിനാണ് നാട്ടിലെത്തിയത്. കോഴിക്കോട് ചേവരമ്പലത്തുള്ള അമ്മാവന്റെ വീട്ടിൽ ഈസ്റ്റർ ആഘോഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!