ഏലംകുളത്ത് ഭാര്യയെ കൊന്നത് ലൈം​ഗിക ആവശ്യം നിരാകരിച്ചതിനെ തുടർന്ന്, ഭർത്താവ് വേറെയും കേസുകളിൽ പ്രതി

ഏലംകുളത്ത് ഭാര്യയെ കൊന്നത് ലൈം​ഗിക ആവശ്യം നിരാകരിച്ചതിനെ തുടർന്ന്, ഭർത്താവ് വേറെയും കേസുകളിൽ പ്രതി

പെരിന്തൽമണ്ണ: ഏലംകുളത്തെ ഭാര്യയെ കൊലപ്പെടുത്തിയത് ലൈം​ഗികാവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രകോപിതനായെന്ന് മൊഴി. ഏലംകുളം വായനശാലയ്ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ (35) കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു.
കൈകാലുകൾ കെട്ടിയ നിലയിൽ പെരിന്തൽമണ്ണയിൽ യുവതിയുടെ മൃതദേഹം കിടപ്പു മുറിയിൽ, ഭർത്താവിനെ ചോദ്യം ചെയ്യുന്നു
ശനിയാഴ്ച്ച പുലർച്ചെയാണ് ഭർത്താവിനും, നാലു വയസുകാരി മകൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന ഫാത്തിമയെ കൈകാലുകൾ ജനലിലും, കട്ടിലിലും കെട്ടിയ നിലയിലും, വായിൽ തുണി തിരികിയ നിലയിലും കണ്ടെത്തിയത്. രാത്രി ലൈം​ഗിക ബന്ധം നിരസിച്ചതിനെ തുടർന്ന് റഫീഖ് കോപാകുലനാകുകയും, പരപുരുഷ ബന്ധം അടക്കം ആരോപിച്ച് മർദ്ദിക്കുകയുമായിരുന്നു. ബഹളം കേട്ട് ഫാത്തിമയുടെ മാതാവ് ചെന്ന് നോക്കുമ്പോൾ ഓടി പോകുന്ന റഫീഖിനെയാണ് കണ്ടത്. മകളെ നാട്ടുകാരുടെ സഹായത്തോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഫാത്തിമയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കിയാണ് റഫീഖ് വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. പിന്നീട് പോലീസ് ഇയാളുടെ മണ്ണാർക്കാടുള്ള വീട്ടിൽ നിന്നാണ് റഫീഖിനെ പിടികൂടുന്നത്. സ്വർണാഭരണങ്ങൾ അവിടെ നിന്നും കണ്ടെടുത്തു. കോഴിക്കോട് ജില്ലയിൽ മോഷണത്തിനും, കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ എ ടി എം തീവെച്ച പരാതിയിലും ഇയാൾക്കെതിരെ കേസുണ്ട്. തിരൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!