ഒന്നര വയസുകാരനെ കൂടെ താമസിക്കാൻ വഴി തേടി മലപ്പുറത്തെ പതിനാലുകാരിയായ അമ്മ

മഞ്ചേരി: ഒന്നര വയസുകാരനായ മകനെ കൂടെ താമസിപ്പിക്കുന്നതിനായി അനുമതി തേടി പതിനാലുകാരിയായ പോക്സോ കേസ് അതിജീവിത. കഴിഞ്ഞ അഞ്ച് മാസമായി അമ്മയും കുഞ്ഞും മഞ്ചേരിയിലെ ഷെൽട്ടർ ഹോമിലെ അന്തേവാസികളായിരുന്നു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ വിട്ട് മാതാവിനെ ബന്ധുവിനൊപ്പം പോകാൻ അനുവദിച്ചതാണ് അമ്മയും കുഞ്ഞും പിരിയാൻ ഇടയാക്കിയത്.
കഴിഞ്ഞ നവംബറിലാണ് പെൺകുട്ടി പോക്സോ കേസിൽ ഇരയാണെന്ന് മനസിലായത്. തുടർന്ന് അമ്മയേയും കുഞ്ഞിനേയും മഞ്ചേരി ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിക്കുയായിരുന്നു. പിതൃസഹോദരി അതിജീവിതയേയും, കുഞ്ഞിനേയും സംരക്ഷിക്കാൻ തയ്യാറാണെന്ന് കാണിച്ച് സി ഡബ്ളിയു സിയെ സമീപിച്ചതിനെ തുടർന്ന് അതിജീവിതയെ മാത്രം ഇവർക്കൊപ്പം വിടുകയായിരുന്നു.
ഇതോടെ ഒന്നര വയസുകാരനായ കുട്ടിക്ക് മുലപ്പാലടക്കം നിഷേധിക്കപ്പെടുകയായിരുന്നു. അഞ്ചാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള അതിജീവിതയിൽ നിന്നും പ്രായപൂർത്തിയാകും വരെ കുട്ടിയെ കൂടാതെ തനിച്ച് താമസിക്കാൻ തയ്യാറാണെന്ന് എഴുതി വാങ്ങുകയും ചെയ്തതായി പരാതിയുണ്ട്.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]