താനൂരിൽ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നു, ആഘോഷമാക്കാൻ നാടൊരുങ്ങുന്നു

താനൂരിൽ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നു, ആഘോഷമാക്കാൻ നാടൊരുങ്ങുന്നു

താനൂർ: നിയോജക മണ്ഡലത്തിൽ പണി പൂർത്തിയായ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടന പരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. 10.2 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാട്ടിലങ്ങാടി സ്റ്റേഡിയം, ഫിഷറീസ് സ്‌കൂളിൽ 2.9 കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയം, ഉണ്യാലിൽ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് 4.95 കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയം, താനാളൂരിലെ 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇ.എം.എസ് സ്റ്റേഡിയം എന്നിവയുടെയും ഫിഷറീസ് സ്‌കൂളിൽ പുതുതായി നിർമിച്ച ഹൈസ്‌കൂൾ കെട്ടിടത്തിന്റെയും ഉദ്ഘാടനങ്ങളാണ് മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്.

സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിലുൾപ്പെടുത്തിയാണ് പദ്ധതികൾ പൂർത്തീകരിച്ചത്. താനൂർ വ്യാപാര ഭവനിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. താനൂർ നഗരസഭാ ചെയർമാൻ പി.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായിൽ, താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, താനൂർ നഗരസഭാ അംഗങ്ങൾ, നിറമരുതൂർ, താനാളൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രമേശ് കുമാർ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Sharing is caring!