പടപ്പറമ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പടപ്പറമ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: പടപ്പറമ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. പാങ് തോറയിൽ വലിയപറമ്പ് കുഞ്ഞി മുഹമ്മദിന്റെ മകൻ ഉമ്മർ (23) ആണ് മരിച്ചത്.

പടപ്പറമ്പ് കൊളത്തൂർ റോഡിൽ കമ്പനിപ്പടി പ്രദേശത്ത് വെച്ച് ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉമ്മറിന്റെ ബൈക്ക് കൊളത്തൂർ ഭാ​ഗത്തു നിന്ന് പടപ്പറമ്പിലേക്ക് വരികയായിരുന്നു ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ​ഗുരുതരമായി പരുക്കേറ്റ ഉമ്മറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണപ്പെട്ടു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പലകപ്പറമ്പ് മഹല്ല് ഖബറിസ്ഥാനിൽ മറവു ചെയ്തു. മാതാവ്-ആസ്യ വാൽപ്പറമ്പൻ. സഹോദരിമാർ-സമീറ, സുമീറ.

Sharing is caring!