പാചക വാതക വില വര്‍ദ്ധനവ്; യൂത്ത് ലീഗ് കാലി സിലിണ്ടറുമായി പ്രകടനം നടത്തി

മലപ്പുറം: പാചക വാതക വില വര്‍ദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലി സിലിണ്ടറുമായി പ്രകടനം നടത്തി. മലപ്പുറം കുന്നുമ്മലിലെ പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് എ.പി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍ ഭാരവാഹികളായ സൈഫു വല്ലാഞ്ചിറ, സമീര്‍ കപ്പൂര്‍, സലാം വളമംഗലം, റബീബ് ചെമ്മങ്കടവ്, സി.പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, മുജീബ് ടി, സബാഹ് പരുവമണ്ണ, എന്‍.എം ഉബൈദ്, കുഞ്ഞിമാന് മൈലാടി, അഡ്വ.അഫീഫ് പറവത്ത്, ഫൈസല്‍ ആനക്കയം, ജസീല്‍ പറമ്പന്‍ നേതൃത്വം നല്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]