ട്രെയിനിന് തീയിട്ട സംഭവം റയിൽവേയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതെന്ന് വി അബ്ദുറഹിമാൻ

ട്രെയിനിന് തീയിട്ട സംഭവം റയിൽവേയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതെന്ന് വി അബ്ദുറഹിമാൻ

തിരൂർ: ഏലത്തൂരിൽ ട്രെയിനിൽ തീയിട്ട സംഭവം റയിൽവേയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്ന് സംസ്ഥാനത്ത് റയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ. റയിൽവേയിലെ സുരക്ഷ സംബന്ധിച്ച് നേരത്തെ തന്നെ സംസ്ഥാനം ആശങ്കകൾ അറിയിച്ചതാണ്. ഇത്തരത്തിൽ ഒരു സംഭവം നടന്നത് കേരളം പോലൊരു സ്ഥലത്തെ സംബന്ധിച്ച് ദുഖകരമാണെന്നും മന്ത്രി പറഞ്ഞു.
വിവാഹ വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി മുങ്ങിയ അറുപത്തിമൂന്നുകാരൻ 17 വർഷത്തിനു ശേഷം പിടിയിൽ
സംഭവുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന് പൂർണ സഹകരണം സംസ്ഥാനം നൽകും. കേരള പോലീസും സജീവമായി ഇതിന് പിന്നിലുള്ളവരെ പിടികൂടാൻ പ്രയത്നിക്കുന്നുണ്ട്. കേരള പോലീസ് കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് അന്വേഷവുമായി മുന്നോട്ട് പോവുകയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. സ്ത്രീകൾക്കെതിരെ ട്രെയിനുകളിൽ നടന്ന അക്രമങ്ങളിലെ ആശങ്ക കേരളം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു.

Sharing is caring!