രണ്ട് കിലോയിലേറെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം, രണ്ട് മഞ്ചേരി സ്വദേശികൾ കരിപ്പൂരിൽ അറസ്റ്റിൽ

രണ്ട് കിലോയിലേറെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം, രണ്ട് മഞ്ചേരി സ്വദേശികൾ കരിപ്പൂരിൽ അറസ്റ്റിൽ

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വ്യത്യസ്ത കേസുകളിലായി ഇന്നലെ 2337 ​ഗ്രാം സ്വർണം പിടികൂടി. മഞ്ചേരി സ്വദേശികളായ അഷ്റഫിൽ നിന്നും നാല് ക്യാപ്സ്യൂളുകളിലായി 1170 ​ഗ്രാം സ്വർണ മിശ്രിതവും, പറക്കാടൻ അഷിബ് എന്ന യാത്രക്കാരനിൽ നിന്ന് 1167 ​ഗ്രാം സ്വർണ മിശ്രിതവുമാണ് ശരീരത്തിൽ ക്യാംപ്സ്യൂളുകളിലായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാ​ഗമാണ് രണ്ട് കേസും പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അഷിബിൽ നിന്നും കണ്ടെടുത്ത സ്വർണത്തിന് 63 ലക്ഷം രൂപയിലേറെ വിലവരും. റിയാദിൽ നിന്നുമാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. അഷ്റഫ് ഷാർജയിൽ നിന്നും കരിപ്പൂരിലേക്കെത്തിയ യാത്രക്കാരനാണ്.

Sharing is caring!