റമദാൻ സോഡകളുടേയും, ഉപ്പിലിട്ടതിന്റെയും വിൽപന ഊരം​കം പഞ്ചായത്ത് പരിധിയിൽ നിരോധിച്ചു

റമദാൻ സോഡകളുടേയും, ഉപ്പിലിട്ടതിന്റെയും വിൽപന ഊരം​കം പഞ്ചായത്ത് പരിധിയിൽ നിരോധിച്ചു

വേങ്ങര: റമദാൻ മാസത്തിൽ ആരംഭിച്ച വിവിധ സോഡകൾ, ഉപ്പിലിട്ടത്, മറ്റു പാനീയങ്ങൾ എന്നിവയുടെ വിൽപന ഊരകം ​ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധിച്ചു. പൊതുജനങ്ങളുടെ ആരോ​ഗ്യത്തിന് ഭീഷണിയാകുന്നുവെന്ന് കണ്ടെത്തിയാണ് നിരോധനം.

ജനജന്യവും, ഭക്ഷ്യജന്യവുമായ രോ​ഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് പഞ്ചായത്ത് അറിയിച്ചു. ഇത്തരം കച്ചവടങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജന ആരോ​ഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മലപ്പുറം ജില്ലയിൽ റമദാൻ മാസത്തിൽ ഇത്തരം ഭക്ഷ്യസാധനങ്ങളുടേയും, വിവിധ സോഡകളുടേയും കച്ചവടം സജീവമാണ്. ഇത് പലപ്പോഴും ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ട് അധികൃതർ നിയന്ത്രിച്ചിട്ടുണ്ട്.

Sharing is caring!