രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മുസ്ലിം ലീഗ്, നേതാക്കളും, അനുയായികളുമടക്കം 10 ലക്ഷം പേർ സോഷ്യൽ മീഡിയ പ്രചരണത്തിന്റെ ഭാഗമാകും

മലപ്പുറം: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സോഷ്യൽ മീഡിയ ക്യാംപെയിൻ സംഘടിപ്പിക്കുന്നു. നാളെ 12 മണിക്ക് 10 ലക്ഷം പ്രവർത്തകർ പ്രൊഫൈലുകൾ മാറ്റി ക്യാംപെയിനിൽ പങ്കുചേരുമെന്ന് നേതാക്കൾ അറിയിച്ചു.
12 മണിക്ക് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാകും ആദ്യം പ്രൊഫൈൽ പിക്ചർ മാറ്റുക. പിന്നീട് പാർട്ടി പ്രവർത്തകരും, അനുഭാവികളും പ്രൊഫൈൽ മാറ്റി ക്യാംപെയിനിന്റെ ഭാഗമാകും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അതിശക്തമായ പ്രതിഷേധമാണ് മുസ്ലിം ലീഗ് രാഹുൽ ഗാന്ധിക്കെതിരായ നടപടികളെ എതിർത്ത് കൈക്കൊള്ളുന്നത്. ഇന്നലെ കോഴിക്കോട് നടന്ന പന്തം കൊളുത്തി പ്രകടനത്തിൽ പതിവിന് വിപരീതമായി പാണക്കാട് തങ്ങൾമാർ അടക്കമുള്ളവർ പന്തവുമായി മുന്നിൽ തന്നെ നിന്നും. രാഹുൽ ഗാന്ധി വിഷയത്തിൽ മുസ്ലിം ലീഗ് അതിശക്തമായ പ്രതിഷേധം ഉയർത്തുമെന്നതിന് തെളിവായാണ് പലരും ഇതിനെ കാണുന്നത്.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]