ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി

ഖത്തർ: ഖത്തറിൽ കെട്ടിടം തകർന്ന് വീണ് മരിച്ചവരിൽ രണ്ട് പൊന്നാനി സ്വദേശികളും. ഇതോടെ അപകടത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി. പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്. ബന്ധുക്കൾ മൃതദ്ദേഹം തിരിച്ചറിഞ്ഞു.
ദോഹയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ നിലമ്പൂരില്‍ നിന്നുള്ള പ്രശസ്ത ഗായകനും
തച്ചാറിന്റെ വീട്ടിൽ മാമ്മദൂട്ടിയുടേയും, ആമിനയുടേയും മകനാണ്. ഭാര്യ-രഹ്ന. മക്കൾ റിഥാൻ, റിനാൻ. ഖത്തർ മൻസൂറയിലാണ് സംഭവം. അപകടത്തിൽ നിലമ്പൂർ സ്വദേശിയും, പ്രവാസ ലോകത്തെ പ്രശസ്ത മലയാളി ​ഗായകനുമായ ഫൈസൽ പാറപ്പുറവൻ എന്ന ഫൈസൽ കുപ്പായി കഴിഞ്ഞ ദിവസം മരിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതേ സംഭവത്തിൽ നിരവധി പേർ മരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഹമദ് ഹോസ്പിറ്റലിലേക്ക് മാറ്റി. കാസർകോട് സ്വദേശി പുളിക്കൂർ അഷ്‌റഫാണ് അപകടത്തിൽ മരിച്ച മറ്റൊരു മലയാളി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കഴിഞ്ഞ ബുധനാഴ്ച രാവിലെ 8:30യോടെയാണ് ദോഹ മൻസൂറയിലെ ബിൻ ദിർഹമിൽ എന്നാ നാലുനില കെട്ടിടം തകർന്ന് അപകടമുണ്ടായത്.

Sharing is caring!