ദോഹയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ നിലമ്പൂരില്‍ നിന്നുള്ള പ്രശസ്ത ഗായകനും

ദോഹയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ നിലമ്പൂരില്‍ നിന്നുള്ള പ്രശസ്ത ഗായകനും

ദോഹ: മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരില്‍ നിലമ്പൂരില്‍ നിന്നുള്ള പ്രശസ്ത ഗായകനായ ഫൈസല്‍ കുപ്പായിയും. ഖത്തറിലെ അറിയപ്പെടുന്ന ഗായകനും ചിത്രകാരനും കലാസാംസ്‌കാരിക മേഖലയില്‍ സജീവസാന്നിധ്യവുമായിരുന്നു ഇദ്ദേഹം. ഫൈസല്‍ കുപ്പായിയുടെ (47) മരണം വെള്ളി രാത്രിയാണ് സ്ഥിരീകരിച്ചത്.
പൊന്നാനി തീരത്ത് കപ്പലടിപ്പിക്കാനുള്ള സാധ്യത തെളിയുന്നു, ഉന്നത ഉദ്യോഗസ്ഥര്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു
ബുധനാഴ്ച രാവിലെയാണ് ഫൈസല്‍ താമസിച്ചിരുന്ന മന്‍സൂറയിലെ കെട്ടിടം തകര്‍ന്നു വീണത്. വീട് പണി പൂര്‍ത്തിയാക്കി താമസിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ഫൈസല്‍. പത്തുവര്‍ഷത്തോളം ജിദ്ദയില്‍ പ്രവാസിയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
നിലമ്പൂരിലെ അബ്ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ്.ഭാര്യ: റബീന. മക്കള്‍:റന, നദയ, മുഹമ്മദ് ഫാബിന്‍.

Sharing is caring!