രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മലപ്പുറം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ മലപ്പുറത്ത് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഡി.സി.സിയിൽ നിന്നും ആരംഭിച്ച പ്രകടനം മലപ്പുറം ജി.എസ്.ടി ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. ജി.എസ്.ടി ഓഫീസിന് മുമ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി പി.കെ നൗഫൽ ബാബു ഉദ്ഘടാനം ചെയ്തു. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഷ്‌റഫ് കുഴിമണ്ണ,എ.കെ ഷാനിദ്,സഫീർജാൻ,സുനിൽ പോരൂർ,റാഷിദ് പൂക്കോട്ടൂർ,ഷബീർ കുരിക്കൾ,ഷാജു കാട്ടകത്ത്,ജിജി മോഹൻ,ഷാജഹാൻ വടക്കാങ്ങര,നാസിൽ പൂവിൽ ,പ്രജിത് വേങ്ങര,ഷാനൂജ് വാഴക്കാട്,നൗഫൽ മദാരി,കെ.എസ്.യു ജില്ലാ സെക്രട്ടറി ഇ.കെ അൻഷിദ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി ഷറഫുദീൻ തുടങ്ങിയവർ പങ്കെടുത്തു.

Sharing is caring!