റമളാനിലെ ആദ്യ വെള്ളിയാഴ്ച്ച പ്രാര്‍ഥനയോടെ വിശ്വാസികള്‍

മലപ്പുറം: വിശുദ്ധ റമളാന്‍ പുനര്‍ വിചിന്തനത്തിനും തിരിച്ചുവരവിനുമുള്ള അവസരമാണെന്നും സഹജീവിയുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും ഇടപെട്ട് കാരുണ്യം ചൊരിയേണ്ട ദിനരാത്രങ്ങളാണെന്നും മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ജീവിതത്തില്‍ സംഭവിച്ചു പോയ തെറ്റുകള്‍ തിരുത്താനും സുകൃതങ്ങള്‍ നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാനും വിശ്വാസികള്‍ പ്രയത്നിക്കണമെന്നും അദ്ധേഹം ഉല്‍ബോധിപ്പിച്ചു. മഅദിന്‍ റമളാന്‍ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകള്‍ക്കുള്ള പഠന വേദി നാളെ ആരംഭിക്കും. രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന പരിപാടിയില്‍ ശാക്കിര്‍ ബാഖവി മമ്പാട് പ്രഭാഷണം നടത്തും. ഉച്ചക്ക് 1 ന് നടക്കുന്ന കര്‍മശാസ്ത്ര പഠനത്തിന് സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി നേതൃത്വം നല്‍കും.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]