രാഹുല്‍ ഗാന്ധി ഐക്കണ്‍ എന്ന് കെ ടി ജലീല്‍, പിന്തുണയുമായി പി വി അന്‍വറും

മലപ്പുറം: ലോക്‌സഭ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയ മുന്‍ വയനാട് എം പി രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി മലപ്പുറത്തെ കടുത്ത വലതുപക്ഷ വിമര്‍ശകരും. കോണ്‍ഗ്രസിനേയും, മുസ്ലിം ലീഗിനേയും വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയിലുള്ള പി വി അന്‍വറും, കെ ടി ജലീലും അടക്കമുള്ള ജനപ്രതിനിധികളാണ് വിഷയത്തില്‍ രാഹുലിനെ പിന്തുണച്ച് രംഗതെത്തിയത്.
രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തിന് അയോഗ്യത, വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങൾക്ക് എം പിയില്ലാതായി
രാഹുല്‍ ഗാന്ധി രാജ്യത്ത് നിശബ്ദരാക്കപ്പെട്ടവരുടെ അടയാളമാണ്. ഈ രാജ്യത്തെ ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ജനാധിപത്യ വിരുദ്ധമായ മോദി സര്‍ക്കാരിന്റെ സമീപനം പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് കെ ടി ജലീല്‍ രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ കമന്റില്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
രാഹുല്‍ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും,രാഷ്ട്രീയത്തിനും അതീതമായ പ്രതിഷേധം ഈ വിഷയത്തില്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്ന ബോധ്യമുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]