25 വർഷം ഒരേ ബസിൽ യാത്രക്കാരിയായി മഞ്ചേരിക്കാരി അധ്യാപിക, ആദരവുമായി ബസ് ജീവനക്കാർ

25 വർഷം ഒരേ ബസിൽ യാത്രക്കാരിയായി മഞ്ചേരിക്കാരി അധ്യാപിക, ആദരവുമായി ബസ് ജീവനക്കാർ

മഞ്ചേരി: 25 വർഷം തുടർച്ചയായി ഒരേ ബസിൽ യാത്ര ചെയ്ത അധ്യാപകയ്ക്ക് ബസ് ജീവനക്കാരുടെ സ്നേഹാദരം. വെസ്റ്റ് കോഡൂർ എ എം യു പി സ്കൂൾ അധ്യാപിക അരുകിഴായ ശിവന​ഗറിലെ അരുണയ്ക്കാണ് മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന കെ ടി എസ് ബസ് ജീവനക്കാരുടെ സ്നേഹോപകരാരം ലഭിച്ചത്. ഈ മാസം അധ്യയന ജീവിതത്തിൽ നിന്നും വിരമിക്കുകയാണ് ഇവർ.
ക്യാന്‍സര്‍ ബാധിതനായി മൂന്ന് വര്‍ഷം മുന്നെ വിട്ടകന്ന മകന്റെ വേദനയില്‍ ഉപ്പയുടെ ഓര്‍മകുറിപ്പ്
25 വർഷം മുമ്പ് കോഡൂർ സ്കൂളിൽ ജോലി ലഭിച്ചപ്പോൾ മുതൽ ടീച്ചർ ഈ ബസിലാണ് യാത്രം. മഞ്ചേരി വയപ്പാറപ്പടി സ്റ്റോപ്പിൽ രാവിലെ 9.30ന് ബസ് എത്തുമ്പോൾ ടീച്ചറും അവിടെയുണ്ടാകും. അങ്ങനെ തുടർച്ചയായ 25 വർഷങ്ങളിലെ യാത്രയിൽ ബസ് ജീവനക്കാരും, ഉടമയും അടക്കം മാറിയെങ്കിലും ടീച്ചർ മാത്രം ബസ് മാറിയില്ല. ഇക്കാലത്തിനിടെ ടീച്ചർ പഠിപ്പിച്ച രണ്ട് വിദ്യാർഥികളും ബസിലെ ജീവനക്കാരായി എത്തി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഡ്രൈവർ ഷഫീഖ്, കണ്ടക്ടർമാരായ കെ വി റാഷിദ്, അബ്ബാസ്, ചെക്കർ ജോൺസൺ എന്നിവരാണ് ടീച്ചർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചത്. വയപ്പാറപ്പടിയിലെ വീട്ടിലെത്തി കേക്ക് മുറിച്ചും കെ ടി എസ് ബസിന്റെ സ്നേഹ സമ്മാനമായി ഫലകം നൽകിയുമാണ് യാത്രയയപ്പ് നടത്തിയത്.

Sharing is caring!