പൊന്നാനിയില്‍ ജോലിക്കെത്തിയ ബംഗാളിയുടെ പണി സാധനങ്ങള്‍ അടിച്ചു മാറ്റിയ ആളെ തേടി നാട്ടുകാര്‍

പൊന്നാനി: പശ്ചിമ ബംഗാള്‍ സ്വദേശിയുടെ തൊഴില്‍ സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന നാണക്കേടുമായൊരു മലപ്പുറത്തുകാരന്. പൊന്നാനി-കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം.
ബസില്‍ നിന്നും ബംഗാളിയുടെ കൊട്ടയും ചട്ടിയും മോഷ്ടിക്കുകയായിരുന്നു. പൊന്നാനിയില്‍ നിന്നും ബസ് കയറിയ ബംഗാളികളുടെ കൊട്ടയും ചട്ടിയും അംശകച്ചേരിയിലിറങ്ങിയ ഒരാള്‍ എടുത്തു കൊണ്ട് പോകുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ബഹളം വച്ചതോടെ യാത്രക്കാര്‍ കഴിഞ്ഞ സ്റ്റോപ്പില്‍ ഇറങ്ങിപ്പോയ ആള് കൊട്ട കൊണ്ടു പോകുന്നത് കണ്ടതായി പറയുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി