മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍

മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍

കോട്ടക്കല്‍: മനോദൗര്‍ബല്യത്തിന് ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മക്കരപറമ്പ് വടക്കാങ്ങര സ്വദേശി സയിദ് സഹദ് കോയതങ്ങള്‍ കരുമ്പന്‍ തിരുത്തി (34) ആണ് അറസ്റ്റിലായത്. സഹോദരന് കൂട്ടിരിക്കാന്‍ വന്ന ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

മാനസിക ആരോഗ്യ വിഭാഗത്തില്‍ ചിക്ത്‌സയില്‍ കഴിയുന്ന 15 വയസ്സുള്ള കുട്ടിയെയാണ് ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയത്. കുട്ടി ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ സ്‌റ്റേഷന്‍ ഓഫിസര്‍ അശ്വിത്ത് കാരമ്മയില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Sharing is caring!