ശരീരത്തിലൊളിപ്പിച്ച് കരിപ്പൂര്‍ വഴി ഒരു കിലോയിലേറെയുള്ള സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിച്ച മലപ്പുറത്തുകാരന്‍ പിടിയിലായി

ശരീരത്തിലൊളിപ്പിച്ച് കരിപ്പൂര്‍ വഴി ഒരു കിലോയിലേറെയുള്ള സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിച്ച മലപ്പുറത്തുകാരന്‍ പിടിയിലായി

കരിപ്പൂര്‍: താനാളൂര്‍ സ്വദേശിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1076ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെത്തി. വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് താനാളൂര്‍ കുന്നുമ്മല്‍ മുഹമ്മദ് നബീല്‍ (25)നെതിരെ കോഴിക്കോട് എയര്‍ കസ്റ്റംസ് നിയമനടപടി ആരംഭിച്ചു. ഇന്ന് രാവിലെ അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്.

ശരീരത്തിനുള്ളില്‍ നാലു ക്യാപ്‌സൂളുകളായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 60,000 രൂപ കമ്മിഷനിനത്തില്‍ നല്‍കുമെന്ന ഉറപ്പിലാണ് 55 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം ഇയാള്‍ കടത്തിയത്.

Sharing is caring!