ഖുര്‍ആന്‍ മനപാഠമാക്കി കൊണ്ടോട്ടിയിലെ 13 വയസുകാരന്‍

കൊണ്ടോട്ടി: ഖുര്‍ആന്‍ മുഴുവന്‍ മനപാഠമാക്കി 13 വയസ്സ് മാത്രം പ്രായമുള്ള കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കോണിയകത്ത് മുഹമ്മദ് ഹനീന്‍. റമദാന്‍ മാസം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിലെ 114 സൂറത്തും 6236 ആയത്തുകളും രണ്ട് വര്‍ഷം കൊണ്ട് മുഹമ്മദ് ഹനീന്‍ മനപ്പാഠമാക്കിയത്.
എടവണ്ണ ജാമിഅഃ നദ്വിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കേന്ദ്രത്തില്‍ വെച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്. ലോക്ക്ഡൗണില്‍ വീട്ടിലിരുന്നപ്പോള്‍ മുഹമ്മദ് ഹനീന് തുടങ്ങിയ താല്പര്യം മനസ്സിലാക്കിക്കൊണ്ടാണ് രക്ഷിതാക്കള്‍ മികച്ച സൗകര്യത്തോടെ പഠിക്കുവാന്‍ വേണ്ടി എടവണ്ണയില്‍ ഉള്ള കേന്ദ്രത്തില്‍ അഡ്മിഷന്‍ നേടിയെടുത്തത്. റമളാന്‍ മാസത്തിന് മുമ്പ് ഖുര്‍ആന്‍ മനപാഠമാക്കണമെന്നുള്ള മുഹമ്മദ് ഹനീന്റെ ലക്ഷ്യമാണ് സാക്ഷാത്കാരിച്ചത്.
കൊണ്ടോട്ടി മേലങ്ങാടി സ്വദേശികളായ കോണിയകത്ത് ഇല്യാസിന്റെയും ആനത്താന്‍ സജിനയുടെയും മകനാണ് മുഹമ്മദ് ഹനീന്‍. തഹ്‌സിന്‍, ആയിഷ റുഷ്ദ, അബ്ദുള്ള ജുഹനി, ഷെന്‍സ എന്നിവര്‍ സഹോദരങ്ങളാണ്.
ഖുര്‍ആന്‍ പഠനത്തോടുള്ള അതിയായ താല്‍പര്യവും നിരന്തരമായ പരിശ്രമവും ദൃഢപ്രതിജ്ഞയുമാണ് ചുരുങ്ങിയ സമയം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കാന്‍ സഹായിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനവും രക്ഷിതാക്കളുടെ അവസരോചിതമായ പിന്തുണയും ഈ നേട്ടത്തിന് കരുത്ത് പകര്‍ന്നതായി മുഹമ്മദ് ഹനീന്‍ പറയുന്നു. ലോക പ്രശസ്തരായ ഖുര്‍ആന്‍ പണ്ഡിതരുടെ പാരായണ ശൈലികള്‍ കേള്‍ക്കാനും മുഹമ്മദ് ഹനീന്‍ സമയം കണ്ടെത്തുന്നുണ്ട്.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന് ശ്രമിച്ച സ്വര്ണവുമായി കരിപ്പൂരില് രണ്ടുപേര് പിടിയില്
കരിപ്പൂര്: ശരീരത്തിലൊളിപ്പ്ച്ച് കടത്താന് ശ്രമിച്ച 1838 ഗ്രാം സ്വര്ണ മിശ്രിതം കരിപ്പൂര് വിമാനത്താവളത്തില് രണ്ട് യാത്രക്കാരില് നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്ണ മിശ്രിതമാണ് ഇവരില് നിന്നും കണ്ടെടുത്തത്. ഇന്ന് [...]