മാസപ്പിറവി ദൃശ്യമായതായി ഖാസിമാര്‍, നാളെ റമദാന്‍ ഒന്ന്

മലപ്പുറം: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ വ്യാഴാഴ്ച റമദാന്‍ ഒന്നായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ , സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ , കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി , സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുഖ്യഖാസിയുടെ ചുമതലയുള്ള സഫീര്‍ സഖാഫി , സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ , സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി , വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി എന്നിവരും റമസാന്‍ ഒന്ന് നാളെയായിരിക്കുമെന്ന് അറിയിച്ചു.
വ്യാഴാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് കേരള ഹിലാല്‍കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി നേരത്തെ അറിയിച്ചിരുന്നു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]