ഐ എസ് എല്‍ ജേതാവ് ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരവ്

ഐ എസ് എല്‍ ജേതാവ് ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരവ്

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം താരമായ ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരം. ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ മോഹന്‍ ബഗാനു വേണ്ടി കളിച്ച മലപ്പുറത്തിന്റെ സ്വന്തം താരത്തിന് നഗരസഭ കൗണ്‍സില്‍ സ്വീകരണം നല്‍കി

ഫുട്‌ബോള്‍ രംഗത്ത് ലോകപ്രശസ്തമായ മലപ്പുറം ആഷിഖിലൂടെ അതിന്റെ ഖ്യാതി ഇരട്ടിയാക്കിയെന്ന് മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അഭിപ്രായപ്പെട്ടു. ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി സംസ്ഥാന-ദേശീയ ഫുട്‌ബോള്‍ താരങ്ങളെ സമ്മാനിച്ച മലപ്പുറം ജില്ല പുതിയ കാലഘട്ടത്തിലും ആഷിഖ് കുരുണിയന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ സമ്മാനിക്കാന്‍ ആവുന്നത് രാജ്യത്തിന് അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ സക്കീര്‍ ഹുസൈന്‍, പി കെ അബ്ദുല്‍ ഹക്കീം, മറിയുമ്മ ശരീഫ് കോണോത്തൊടി,സിപി ആയിഷാബി, ഒ സഹദേവന്‍, സിപി സുരേഷ് മാസ്റ്റര്‍ നാണത്ത് സമീറ മുസ്തഫ, ശാഫി മൂഴിക്കല്‍, സി എച്ചി നൗഷാദ്, ജംഷീന കുരുണിയന്‍ പറമ്പില്‍, നഗരസഭാ സെക്രട്ടറി കെ പി ഹസീന എന്നിവര്‍ സംസാരിച്ചു

Sharing is caring!