ചങ്ങരംകുളത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ കോലിക്കരയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോലിക്കര സ്വദേശികളായ നൂലിയില്‍ മജീദിന്റെ മകന് അല്‍ത്താഫ് (24), വടക്കത്തുവളപ്പില്‍ ബാവയുടെ മകന് ഫാസില്‍ (36) എന്നിവരാണ് മരിച്ചത്.
ഒതളൂരിലെ ഉത്സവം കഴിഞ്ഞു മടങ്ങുന്ന വഴി യുവാക്കളുടെ ബൈക്കിന് പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടം.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]