വൈറലായി മുനവറലി ശിഹാബ് തങ്ങളും ദുൽഖർ സൽമാനും ഒരുമിച്ച സെൽഫി

വൈറലായി മുനവറലി ശിഹാബ് തങ്ങളും ദുൽഖർ സൽമാനും ഒരുമിച്ച സെൽഫി

കൊണ്ടോട്ടി: നടൻ ദുൽഖർ സൽമാനൊപ്പമുള്ള മുസ്ലിം യൂത്ത് ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ സെൽഫി വൈറലായി. കൊണ്ടോട്ടിയിൽ ഒരു ടെക്സ്റ്റൈൽസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുൽഖർ എത്തിയപ്പോഴായിരുന്നു സെൽഫി. ദുൽഖറിന്റെ ആവശ്യപ്രകാരമായിരുന്നു സെൽഫി. സെൽഫി വൈറലായെങ്കിലും പലരുടേേയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇപ്പോൾ ലഭ്യമല്ല.

കരിപ്പൂർ വിമാനാപകട സമയത്ത് കൊണ്ടോട്ടിക്കാർ നടത്തിയ രക്ഷാപ്രവർത്തനത്തെ ദുൽഖർ അഭിനന്ദിച്ചു. നടനെ കാണാനെത്തിയവരുടെ തിരക്കു മൂലം മണിക്കൂറുകൾ കൊണ്ടോട്ടിയിൽ ​ഗതാ​ഗത തടസമുണ്ടായി.

Sharing is caring!