ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറത്തുകാരനായ പ്രവാസി ജിദ്ദയിൽ തൂങ്ങി മരിച്ചു

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറത്തുകാരനായ പ്രവാസി ജിദ്ദയിൽ തൂങ്ങി മരിച്ചു

ജിദ്ദ: ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീർ (39) ആണ് മരിച്ചത്. ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഫൈനൽ എക്സിറ്റിൽ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു മുനീർ. 16 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ഒരു കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഇദ്ദേഹത്തിന് കുറച്ചു കാലമായി കടുത്ത മൈഗ്രൈൻ ഉണ്ടാവാറുണ്ടെന്നും അതിനുള്ള ചികിത്സയിലുമായിരുന്നെനും സുഹൃത്തുക്കൾ അറിയിച്ചു. എന്നാൽ മരണകാരണം വ്യക്തമല്ല. ​​പൊലീസെത്തി മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
സദാചാര ​ഗുണ്ടകൾക്ക് ആള് മാറി, എടപ്പാളിൽ യുവാവിന് ക്രൂരമർദനം, യുവതിയുടെ ബന്ധുക്കൾക്കെതിരെ കേസ്
പരേതനായ അരീക്കൻ കോയയാണ് പിതാവ്. മാതാവ്: മുരിയെങ്ങലത്ത് ആമിന, ഭാര്യ: ഫൗസിയ, മക്കൾ: ദിൽന (12), ദിയ ഫാത്തിമ (രണ്ടര), സഹോദരങ്ങൾ: അബ്ദുൽ സുനീർ, അലി അക്ബർ.

Sharing is caring!