എം കെ മുനീറിനെ മറികടന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി ആകാൻ പി എം എ സലാം

എം കെ മുനീറിനെ മറികടന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി ആകാൻ പി എം എ സലാം

മലപ്പുറം: മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ അൽപ സമയത്തിനകം തീരുമാനിക്കും. നിലവിൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാമും, പാർട്ടി നേതാവുമായി എം കെ മുനീറുമാണ് പ്രധാനമായും അവകാശവാദവുമായി രം​ഗത്തുള്ളത്.

പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കെ പി എ മജീദ് തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോഴാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അന്ന് നിയമസഭ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന പി എം എ സലാമിന് ആശ്വാസമെന്ന നിലയ്ക്കാണ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പദവി നൽകിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പാർട്ടി വിവിധ തലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കി സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ ഒരുങ്ങുമ്പോൾ പി എം എ സലാമിന് തന്നെ വീണ്ടും നറുക്ക് വീഴുമെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിനാണ്. എന്നാൽ മറുവശത്ത് മികച്ച പ്രതിഛായ ഉള്ള എം കെ മുനീറും കച്ചമുറുക്കി പോരിനിറങ്ങിയിരിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറിയെ തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനമാകും നിർണായകമാവുക.

Sharing is caring!