പാണക്കാട് കുടുംബത്തിൽ നിന്നും ഖുർആൻ മനപാഠമാക്കി ഒരാൾ കൂടി, ഇത്തവണം നേട്ടം കൈവരിച്ചത് ബഷീറലി തങ്ങളുടെ മകൻ

മലപ്പുറം: പാണക്കാട് തങ്ങൾമാരുടെ കുടുംബത്തിൽ നിന്നും ഒരാൾ കൂടി ഖുറാൻ മനപാഠമാക്കി. ഇത്തവണ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ മകൻ സയ്യിദ് ദിൽദാർ അലി ശിഹാബ് ആണ് അപൂർവ്വ നേട്ടം കൈവരിച്ചത്. സ്ട്രൈറ്റ്പാത് സ്കൂൾ ഓഫ് ഖുർആനിൽ നിന്നാണ് ഇദ്ദേഹം ഹിഫ്ള് പൂർത്തീകരിച്ചത്.
കുടുംബത്തിലെ അംഗത്തിന്റെ നേട്ടത്തിൽ അഭിന്ദനവുമായി പാണക്കാട് കുടുംബത്തിലെ പലരും രംഗതെത്തി. നമ്മുടെ കുടുംബത്തിലെ സന്തോഷത്തിലേക്ക് ഒരു അദ്ധ്യായം കൂടെ ചേർക്കപ്പെട്ട ദിവസമാണിന്ന്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ കുടുംബത്തിലെ ഒരംഗം കൂടി ഖുർആൻ മനഃപാഠമാക്കിയിരിക്കുകയാണെന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ദിൽദാർ അലിയുടെ പിതാവ് ബഷീറലി ശിഹാബ് തങ്ങളും സന്തോഷം മറച്ചുവെച്ചില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ബഷീറലി ശിഹാബ് തങ്ങളുടെ വാക്കുകളിലേക്ക്
ഒരു പിതാവെന്ന നിലയില്‍ ജീവിതത്തില്‍ ഏറെ സന്തോഷം പകരുന്നൊരു വാര്‍ത്ത നിങ്ങളുമായി പങ്കുവെങ്കുകയാണ്. സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രിയപ്പെട്ട മകന്‍ സയ്യിദ് അലി ദില്‍ദാര്‍ ശിഹാബ് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയിരിക്കുന്നു.
അല്‍ഹംദുലില്ലാഹ്. പ്രിയപ്പെട്ട മകനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, ഈ മഹത്തായ നേട്ടത്തില്‍ എന്റെ സന്തോഷവും അഭിമാനവും വിവരണാതീതമാണ്. മകനെ സംബന്ധിച്ചിടത്തോളം ദൈര്‍ഘ്യമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരുന്നു അത്. പക്ഷേ അല്ലാഹുവിന്റെ കൃപയും എന്റെ മകന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് വിശുദ്ധ ഗ്രന്ഥം മനഃപാഠമാക്കുന്നതില്‍ അവന്‍ വിജയിച്ചു.
ഈ മഹത്തായ നേട്ടം കൈവരിക്കാന്‍ മകനെ സഹായിച്ച പ്രിയപ്പെട്ട അധ്യാപകരോടും വിശിഷ്യ സ്‌ട്രൈറ്റ് പാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പ്രിന്‍സിപ്പള്‍ അമീന്‍ ഉസ്താദ്, വൈ.പ്രിന്‍സിപ്പള്‍ മുസമ്മില്‍ ഹുദവി, ഉമറുല്‍ ഫാൂഖ് ഹുദവി, സ്‌ട്രൈറ്റ് പാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ മേധാവി ആസിഫ് ദാരിമി പുളിക്കല്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരോടും ഈ പ്രയാണത്തില്‍ നിരന്തരം മകനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
ഈ നേട്ടം എന്റെ മകന്റേത് മാത്രമല്ല, മുഴുവന്‍ കുടുംബത്തിന്റേതും നിങ്ങളുടേതുമാണ്.
എന്റെ പ്രിയപ്പെട്ട മകനെ സംബന്ധിച്ചിടത്തോളം ഇതൊരു തുടക്കമാണ്. അവന്റെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാന്‍ ഈ നേട്ടം അവനെ സഹായിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
ഖുര്‍ആന്‍ ഇഹത്തിലും പരത്തിലും അനുകൂലമായി സാക്ഷി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ പ്രിയപ്പെട്ട മകനെയും നമ്മെയും അല്ലാഹു ഉൾപ്പെടുത്തട്ടെ. വിശുദ്ധ ഗ്രന്ഥം ഹൃദയഹാരിയായി പാരായണം ചെയ്യുന്നവരുടെയും അതിലെ നിയമങ്ങള്‍ അനുധാവനം ചെയ്യുന്നവരില്‍ എന്റെ കൊച്ചുമകനെ അല്ലാഹു ഉള്‍പ്പെടുത്തട്ടെ,
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]