ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം കരിപ്പൂരിൽ നിന്നും പിടികൂടി

ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം കരിപ്പൂരിൽ നിന്നും പിടികൂടി

കരിപ്പൂർ: രണ്ടു കിലോയോളം സ്വർണവും എട്ട് ലക്ഷം രൂപയുടെ കറൻസിയും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽ നിന്നും ദോഹയിൽ നിന്നും കരിപ്പൂർ വഴി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2 കിലോ​ഗ്രാമോളം സ്വർണമാണ് പിടികൂടിയത്. ഇതിന് ഏകദേശം 1.1 കോടി രൂപ വില വരും.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നും എത്തിയ താമരശ്ശേരി സ്വദേശി രായരുകണ്ടി റാഷികിൽ നിന്നും 1066 ​ഗ്രാം സ്വർണവും, സ്പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ മലപ്പുറം അരീക്കോട് സ്വദേശി പാമ്പോടൻ മുനീറിൽ നിന്നും 1078 ​ഗ്രാം തൂക്കം വരുന്ന സ്വർണവുമാണ് നാല് ക്യാപ്സ്യൂളുകളിലായി പിടികൂടിയത്. ഇതിന് പുറമേ സ്പൈസ് ജെറ്റ് വിമാനത്തിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 8 ലക്ഷം രൂപയ്ക്ക് തുല്യമായ 2585 ഒമാൻ റിയാലും, 1035 കുവൈത്തി ദിനാറും മതിയായ രേഖകളില്ലാതെ പിടികൂടി.

Sharing is caring!