സിദ്ദിഖ് കാപ്പന്റെ കേസ് കേരളത്തിലേക്ക് മാറ്റരുതെന്ന ആവശ്യവുമായി ഇ ഡി സുപ്രീം കോടതിയിൽ

സിദ്ദിഖ് കാപ്പന്റെ കേസ് കേരളത്തിലേക്ക് മാറ്റരുതെന്ന ആവശ്യവുമായി ഇ ഡി സുപ്രീം കോടതിയിൽ

മലപ്പുറം: രാജ്യദ്രോഹകുറ്റം ചുമത്തി ജയിലടച്ച് ജാമ്യത്തിലിറങ്ങിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കേസ് യുപിയില്‍ നിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയല്‍ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഈ കേസ് കേരളത്തിന്റെ അതിര്‍ത്തിയില്‍പ്പെടുന്നതല്ലെന്നും ലഖ്‌നൗവുമായി ബന്ധപ്പെട്ട പണമിടപാട് കൂടിയുണ്ടെന്നും ഇ.ഡി അഭിഭാഷകന്‍ വാദിച്ചു. ഈ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന ഇ.ഡിയുടെ അപേക്ഷ അംഗീകരിച്ച സുപ്രീംകോടതി അതിനായി സമയം നല്‍കി.

Sharing is caring!