തിരൂരിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു

തിരൂരിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു

തിരൂർ: സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്ന മഞ്ചേരി മെഡിക്കൽ കോളേജിലെ അസ്ഥിരോ​ഗ വിദ​ഗ്ധൻ വിജിലൻസ് പിടിയിൽ. കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ അബ്ദുൽ ​ഗഫൂറാണ് പിടിയിലായത്. തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് ഇയാളെ വിജലൻസ് പിടികൂടിയത്.

മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് ഇയാൾ രോ​ഗികളെ പരിശോധിച്ചിരുന്നത്. ഇതിനിടെയാണ് വിജിലൻസ് ഡി വൈ എസ് പി ഫിറോസ് എം ഷഫീക്കിന്റെ നേതൃത്വത്തിൽ സംഘമെത്തുകയും ഡെപ്യൂട്ടി ഡി എം ഒ ഡോ അനുവിന്റെ സാനിധ്യത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Sharing is caring!