പ്രായപൂർത്തിയാകും മുന്നേ ഭാര്യ ​ഗർഭിണി, മലപ്പുറത്ത് ഭർത്താവ് ജയിലിലായി

പ്രായപൂർത്തിയാകും മുന്നേ ഭാര്യ ​ഗർഭിണി, മലപ്പുറത്ത് ഭർത്താവ് ജയിലിലായി

പെരിന്തൽമണ്ണ: പ്രായപൂർത്തി ആകുന്നതിന് മുമ്പ് ഭാര്യ ​ഗർഭിണിയായ കേസിൽ ഭർത്താവിനെ റിമാന്റ് ചെയ്ത് കോടതി. കാര്യവട്ടം സ്വദേശിയായ 29കാരനെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. കഴിഞ്ഞ വർഷമാണ് ഹയർ സെക്കന്ററി വിദ്യാർഥിനിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.

പെൺകുട്ടിക്ക് പ്രായപൂർത്തി ആയതോടെ കഴിഞ്ഞ മാസം എട്ടിന് ഇരുവരും വിവാഹിതരായി. എന്നാൽ ഈ സമയത്ത് പെൺകുട്ടി അഞ്ച് മാസം ​ഗർഭിണിയായിരുന്നു. പെരിന്തൽമണ്ണ ശിശു വികസന സമിതി ഓഫിസർ കെ റംലത്ത് ഇക്കാര്യം ചൂണ്ടികാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഭർത്താവിനെതിരെ കേസെടുത്തു. ഈ മാസം ഏഴിന് സ്റ്റേഷനിൽ ഹാജരായ ഭർത്താവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Sharing is caring!