കോട്ടക്കലിലെ ഹോട്ടലില്‍ ചിക്കനില്‍ പുഴു, ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു

കോട്ടക്കലിലെ ഹോട്ടലില്‍ ചിക്കനില്‍ പുഴു, ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു

കോട്ടക്കല്‍: ചങ്കുവെട്ടിയിലെ സാങ്കോസ് ഗ്രില്‍സില്‍ ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നതിനിടെ പുഴുവിനെ കണ്ടെത്തി. അഞ്ച് വയസ്സായ മകള്‍ക്ക് കഴിക്കാനായി ചെറിയ കഷ്ണങ്ങളാക്കുന്നതിനായി ചിക്കന്‍ പൊളിച്ചപ്പോള്‍ പുഴുവിനെ കണ്ടത്തെത്തുകയായിരുന്നു.തുടര്‍ന്ന് വളാഞ്ചേരി സ്വദേശിയായ ജിഷാദ് വകുപ്പ് മന്ത്രിക്കും ഭക്ഷ്യ സുരക്ഷ വകുപ്പ്, ഡി.എം.ഒ കോട്ടക്കല്‍ നഗരസഭ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പുഴു കണ്ടെത്തിയ ചിക്കന്റെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെയാണ് പരാതി.

തുടര്‍ന്ന് ഖുര്‍ബാനിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കോട്ടക്കല്‍ നഗരസഭ സെക്രട്ടറി കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ഒ അനുരൂപ് എന്നിവര്‍ പരിശോധന നടത്തി സ്ഥാപനം പുട്ടുകയായിരുന്നു. പഴകിയ ചിക്കനിലാണ് ഇത്തരം പുഴുക്കളെ കാണുകയെന്നും കടയുടമയോട് വിശദീകരണം ആവശ്യപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.

Sharing is caring!