ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണവുമായി മലപ്പുറത്തുകാർ പിടിയിൽ

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണവുമായി മലപ്പുറത്തുകാർ പിടിയിൽ

കരിപ്പൂർ: അബുദാബിയിൽ നിന്നും ജിദ്ദയിൽ നിന്നും കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോ​ഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഏകദേശം 1.1 കോടി രൂപ വില വരുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് മലപ്പുറം സ്വദേശികളായ രണ്ടു പേർ കടത്താൻ ശ്രമിച്ചത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നും എത്തിയ നിലമ്പൂർ സ്വദേശിയായ പുലികുന്നമ്മേൽ മിർഷാദിൽ നിന്നും 965 ​ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ മൂന്ന് ക്യാപ്സ്യൂളുകളും, ഫ്ലൈനാസ് എയർലൈൻസ് വിമാനത്തിൽ ജിദ്ദ വഴി റിയാദിൽ നിന്നുമെത്തിയ ഒതുക്കുങ്ങൽ സ്വദേശിയായ കോയപ്പാതൊടി സഹീദിൽ നിന്നും 1174 ​ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതമടങ്ങിയ നാലു ക്യാപ്സ്യൂളുകളുമാണ് കണ്ടെടുത്തത്. സഹീദിന് 30,000 രൂപയും, മിർഷാദിന് 50,000 രൂപയും ആയിരുന്നു വാ​ഗ്ദാനം.

Sharing is caring!