കക്കാട് സ്വദേശിയെ പരപ്പനങ്ങാടിക്കടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കക്കാട് സ്വദേശിയെ പരപ്പനങ്ങാടിക്കടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: വയനാട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ കക്കാട് സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. പൂങ്ങാടൻ കോലോത്തിയിൽ അബ്ദുൽ ഹമീദ് (59) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ടാണ് വയനാട്ടിലേക്കെന്ന് അറിയിച്ച് ഇദ്ദേഹം വീട് വിട്ട് ഇറങ്ങിയത്. ഇന്ന് പുലർച്ചെ മാവേലി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ട്രെയിനിലെ ലോക്കോ പൈലറ്റ് റയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ നാലുമണിയോടെ വിവരം അറിഞ്ഞെത്തിയ പോലീസ് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ ഹബീബ. മക്കൾ: ആയിഷ,ശസ ഫാത്തിമ. മരുമകൻ : ഉബൈദ് വെട്ടം.

Sharing is caring!