കുറ്റിപ്പുറത്തെ പോളിടെക്നിക്ക് വിദ്യാർഥി പഠനയാത്രയ്ക്കിടെ ട്രെയിനിൽ നിന്നും വീണു മരിച്ചു

കുറ്റിപ്പുറം: കെ എം സി ടി പോളിടെക്നിക് കോളേജിലെ വിദ്യാർഥി പഠന യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും വീണു മരിച്ചു. നിലമ്പൂർ അമരമ്പലം ഏമങ്ങാട് തേക്കുമ്പുറത്ത് വീട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്.
മുംബൈ കല്യാൺ സ്റ്റേഷന് സമീപമായിരുന്നു അപകടം. തീവണ്ടിയിൽ നിന്നും വീണ് പരുക്കേറ്റാണ് മരിച്ചതെന്നാണ് കോളേജിന് കിട്ടിയ വിവരം. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോളിടെക്നിക്കിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർഥിയായിരുന്നു നിഹാൽ.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]